കാളികാവ്: ചോക്കാട് ഗിരിജന്‍ കോളനി ഉള്‍പ്പടെ നാല്‍പത് സെന്റ് പ്രദേശത്ത് പുലിയുടെ അക്രമണ ഭീഷണികാരണം വനം വകുപ്പ് കെണിയൊരുക്കി.
ടി കെ കോളനിയില്‍ സ്ഥാപിച്ചിരുന്ന കെണി ഇന്നലെ നാല്‍പത് സെന്റ് ഗിരിജന്‍ കോളനിക്ക് സമീപം സ്ഥാപിച്ചിരിക്കുയാണ്. നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ സി വി രാജന്‍, കാളികാവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ സജികുമാര്‍ രായിരോത്ത്, ഫോറസ്റ്റര്‍ നാനാക്കല്‍ അബ്ദുല്‍ ജലീല്‍, എന്നിവരുടെ നേതൃത്വത്തില്‍ ഗാര്‍ഡുമാരായ കെ ശരത്ബാബു, സി കെ രാജേഷ് എന്നിവരാണ് കോളനിക്ക് സമീപം കെണി ഒരുക്കിയത്.
പുലിയെ കുടുക്കാനായി കെണിയില്‍ നായയെ കെട്ടിയിട്ടിരിക്കുകയാണ്. മഴ കനത്തത് ദൗത്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.
English Summery
Leopard trap setup in Kalikavu
إرسال تعليق