മലപ്പുറം: സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രദ്ധിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒതുക്കുങ്ങല്‍-ഊരകം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഉമ്മിണിക്കടവ് പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ള പദ്ധതികള്‍ക്കും റോഡ് വികസനത്തിനും ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
89.28 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുള്ള പാലം 5.52 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. പാലം പൂര്‍ത്തിയാവുന്നതോടെ പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് പരിഹാരമാകും. 30 മീറ്റര്‍ നീളത്തില്‍ സമീപ നിരത്തുകളും നിര്‍മിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി. കോയാമു, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.മമ്മദ് കുട്ടി, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ്‌ലു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
English Summery
Will solve issues of common public: Kunjalikutty
Post a Comment