രിസാല ക്യാമ്പയിന്‍: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മലപ്പുറം: എസ് എസ് എഫ് ജില്ലാ കമ്മിറ്റി മെയ് 15 മുതല്‍ ജൂണ്‍ 15 വരെ സംഘടിപ്പിച്ച രിസാല ക്യാമ്പയിന്‍ അവാര്‍ഡുകള്‍ക്കര്‍ഹരായ വിവിധ ഘടകങ്ങളെ പ്രഖ്യാപിച്ചു. ക്യാമ്പയിന്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് തിരൂര്‍ ഡിവിഷന്‍ ഒന്നാം സ്ഥാനത്തെത്തി.

ജില്ലാ ടാര്‍ജറ്റിന്റെ നൂറ് ശതമാനത്തിന് മുകളിലെത്തി മഞ്ചേരി, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി ഡിവിഷനുകള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കൊണ്ടോട്ടി, കോട്ടക്കല്‍ ഡിവിഷനുകള്‍ യൂണിറ്റ് ടാര്‍ജറ്റിന്റെ നൂറ് ശതമനം പൂര്‍ത്തയാക്കിയപ്പോള്‍ പൊന്നാനി, അരീക്കോട്, മലപ്പുറം, വളാഞ്ചേരി, വണ്ടൂര്‍ ഡിവിഷനുകള്‍ യൂണിറ്റ് ടാര്‍ജറ്റിന്റെ എഴുപത് ശതമാനം പൂര്‍ത്തിയാക്കി പ്രത്യേക അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടു.
ക്യാമ്പയിന്‍ കാലയളവില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് തിരൂര്‍ ഡിവിഷനിലെ തിരുത്തുമ്മല്‍ യൂണിറ്റ് മെഗാ ഓഫറിനും തിരൂരങ്ങാടി ഡിവിഷനിലെ കൊളപ്പുറം നേര്‍ത്ത് യൂണിറ്റ് ഒഫീഷ്യല്‍ ഗിഫ്റ്റിനും മികച്ച ശതമാനം പുര്‍ത്തിയാക്കി എടവണ്ണ സെക്ടറും തിരഞ്ഞെടുക്കപ്പെട്ടു.
അരീക്കോട് ഡിവിഷനിലെ ചീക്കോട്, കൊണ്ടോട്ടി ഡിവിഷനിലെ ഒളമതില്‍, പുത്തൂപാടം, ആല്‍പ്പറമ്പ്, പറവൂര്‍, കോട്ടക്കല്‍ ഡിവിഷനിലെ കല്ലുവെട്ടുപ്പാറ, വെസ്റ്റ് ബസാര്‍, തുറക്കല്‍, കുണ്ടംചിന, പൊട്ടിപ്പാറ, മലപ്പുറം ഡിവിഷനിലെ മങ്ങോട്ടുപുലം, പെരുമ്പറമ്പ്, കടൂപുറം, മഞ്ചേരി ഡിവിഷനിലെ തുവ്വക്കാട്, ഇരുമ്പുഴി, പുത്തന്‍വീട്, തൃപ്പനച്ചി, പാലപ്പറ്റ, മഞ്ഞപ്പറ്റ, കുട്ടശ്ശേരി, നിലമ്പൂര്‍ ഡിവിഷനിലെ വല്ലപ്പുഴ, ചാമപ്പറമ്പ്, തിരൂര്‍ ഡിവിഷനിലെ തിരുത്തുമ്മല്‍, ആലത്തിയൂര്‍, തെക്കന്‍കുറ്റൂര്‍, കാഞ്ഞിരക്കോല്‍, ഇരിങ്ങാവൂര്‍, മങ്ങാട്, കാളാട് കോരങ്ങത്ത്, കൂട്ടായി സൗത്ത്, അയ്യായ റോഡ്, പുത്തതെരു, ലിവാഅ് നഗര്‍, തിരൂരങ്ങാടി ഡിവിഷനിലെ ഹിദായ നഗര്‍, വെള്ളിയാമ്പുറം, കച്ചേരിപ്പടി, പറമ്പില്‍പീടിക, കുളങ്ങര, പെരുമ്പുഴ, പുള്ളിപ്പാറ, ചെമ്മാട്, സി കെ നഗര്‍, ചിറമംഗലം സൗത്ത്, പുത്തനങ്ങാടി, കുണ്ടൂര്‍, ജീലാനി നഗര്‍, ചെറുമുക്ക് ടൗണ്‍, ചീര്‍പ്പിങ്ങല്‍, യൂനിവേഴ്‌സിറ്റി ഡിവിഷനിലെ പനയിപ്പുറം, ആലുങ്ങല്‍, ആലുങ്ങല്‍ ബീച്ച്, കുന്നത്ത്, സിദ്ദീഖാബാദ്, എം എച്ച് നഗര്‍, വെളിമുക്ക്, വളാഞ്ചേരി ഡിവിഷനിലെ കാവുംപുറം, കൊടുമുടി, എടക്കുളം, വണ്ടൂര്‍ ഡിവിഷനിലെ പള്ളിപ്പടി എന്നീ 60 യൂണിറ്റുകള്‍ ഗിഫിറ്റ് ബോക്‌സിന് അര്‍ഹരായി. അവാര്‍ഡ് വിതരണ സംഗമം ഈ മാസം പതിനഞ്ചിന് മലപ്പുറത്ത് നടക്കും.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم