ബലാത്സംഗം: 19 കാരന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

മഞ്ചേരി: നാല്‍പത്തിമൂന്നുകാരിയായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വീണ്ടും തള്ളി.

മങ്കട കടന്നമണ്ണ പെരയന്‍കോട്ടില്‍ ഷാഹുല്‍ ഹമീദി (19)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി പി കെ ഹനീഫ തള്ളിയത്. 2012 മെയ് 28നാണ് സംഭവം. അയല്‍വാസിയായ പ്രതി റിമാന്റിലാണ്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم