തിരൂരങ്ങാടി: സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോക വ്യാപാര കരാറിലെ ജീവനോപാധികളുടെ പട്ടികയില്‍ നാളികേരവും അടക്കയും ഉള്‍പ്പെടുത്തുക, രാസവള വില നിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് വില നിയന്ത്രിക്കുക, സബ്‌സിഡി നേരിട്ട് കര്‍ഷകര്‍ക്ക് എത്തിക്കുക, നെല്ല് സംഭരിച്ച വകയില്‍ കൊടുത്തു തീര്‍ക്കാനുള്ള പണം പെട്ടെന്ന് കൊടുത്ത് തീര്‍ക്കുക, കൃഷി ഭവനുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുക, കര്‍ഷക രജിസ്‌ട്രേഷന് എല്ലാ ബാങ്കുകളിലും സൗകര്യം ഏര്‍പ്പെടുത്തുക, ഈ മാസം 31 വരെ രജിസ്‌ട്രേഷന് അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
രാവിലെ 10നാണ് മാര്‍ച്ച് നടക്കുക. തിരൂരില്‍ ഇടി മുഹമ്മദ് ബശീര്‍ എംപി, തിരൂരങ്ങാടിയില്‍ എംസി മായീന്‍ ഹാജി, പൊന്നാനിയില്‍ പിഎം സ്വാദിഖലി, പെരിന്തല്‍മണ്ണയില്‍ പി അബ്ദുല്‍ ഹമീദ്, നിലമ്പൂരില്‍ പിവി അബ്ദുല്‍ വഹാബ്, ഏറനാട് ഡോ കുഞ്ഞാലി എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി കെകെ നഹ, എം മുഹമ്മദ് കുട്ടി മുന്‍ഷി, പിഎം ഹബീബുല്ല പങ്കെടുത്തു.
إرسال تعليق