മലപ്പുറം: കോട്ടപ്പടി മൈതാനത്തിന്റെ നവീകരണ പ്രവൃത്തി ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാത്തതില്‍ പ്രതിഷേധിച്ചും ഈ വര്‍ഷം തന്നെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും കോട്ടപ്പടി മൈതാനം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ സമരം ആരംഭിക്കുന്നു.
ഓള്‍ഡ് ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പുതുശ്ശേരി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. കോട്ടപ്പടി മൈതാനം സംരക്ഷണ സമിതി രക്ഷാധികാരി പെരുമ്പള്ളി സെയ്‌തുവിനെയും ചെയര്‍മാനായി പുതുശ്ശേരി കുഞ്ഞിമുഹമ്മദിനെയും കണ്‍വീനറായി ഉപ്പൂടന്‍ ശൗക്കത്തിനേയും തിരഞ്ഞെടുത്തു.
യോഗത്തില്‍ സൂപ്പര്‍ അശ്‌റഫ്, ഡി എഫ് എ ട്രഷറര്‍ സി സുരേഷ്, സാജറുദ്ദീന്‍, പി മജീദ്, പി മുഹമ്മദലി, ജവഹര്‍ അലി, സജീര് സംസാരിച്ചു. ജനകീയ സമരത്തിന്റെ ആദ്യപടിയായി ഓള്‍ ഫുട്‌ബോള്‍ പ്ലയേഴ്‌സ് അസോസിയേഷനെയും വിവിധ ഫുട്‌ബോള്‍ സംഘടനകളേയും ക്ലബ്ബുകളേയും സന്നദ്ധ സംഘടനകളേയും ഉള്‍ക്കൊള്ളിച്ച് വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ ഈ മാസം 18ന് വൈകീട്ട് നാല് മണിക്ക് ബസ് സ്റ്റാന്‍ഡ് റോഡിലുള്ള കെമിസ്റ്റ് ഭവനില്‍ ചെരുമെന്ന് കണ്‍വീനര്‍ അറിയിച്ചു.
إرسال تعليق