മലപ്പുറം: ഹയര്‍സെക്കന്‍ഡറിയില്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാതെ കുട്ടികളെ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അപ്രായോഗികമാണെന്ന് കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസയേഷന്‍ പ്രസ്‌താവിച്ചു.
ജില്ലയില്‍ 30,000 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാതെ പുറത്ത് നില്‍ക്കുമ്പോള്‍ പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാതെ നിലവിലുള്ള ബാച്ചുകളില്‍ ഹയര്‍സെക്കന്‍ഡറി സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം ഒരു ബാച്ചില്‍ 40 കുട്ടികള്‍ എന്നിരിക്കെ വര്‍ധിപ്പിച്ച് ഒരു ബാച്ചില്‍ 60 കുട്ടികളാണ് ഇപ്പോള്‍ പഠിക്കുന്നത്. ഇത് ലാബ് പ്രാക്‌ടിക്കലും പഠനവും ഏറെ പ്രയാസം സൃഷ്‌ടിച്ചിരിക്കെ, രക്ഷിതാക്കളുടെയും കുട്ടികളുടെയും കണ്ണില്‍ പൊടിയിടാന്‍ വീണ്ടും അതേ ക്ലാസില്‍ 10 കുട്ടികളെ വീതം വീണ്ടും ഇരുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് അപ്രായോഗികവും അവ്യക്തവും അശാസ്‌ത്രീയവുമായതിനാല്‍ വര്‍ധിപ്പിച്ച സീറ്റ് സ്വീകരിക്കേണ്ടതില്ലെന്ന് കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസയേഷന്‍ തീരുമാനിച്ചു.
കാടാമ്പുഴ മൂസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ എടരിക്കോട്, വി പി സൈതലവി, കുറ്റൂര്‍ കുഞ്ഞുമൊയ്‌തു, പാലേമാട് ഭാസ്‌കരന്‍ പിള്ള പ്രസംഗിച്ചു.
إرسال تعليق