10 റോഡുകള്‍ക്ക്‌ 27.5 ലക്ഷം രൂപയുടെ ഭരണാനുമതി

മലപ്പുറം: പ്രളയ ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 10 റോഡുകളുടെ പ്രവൃത്തിക്ക്‌ 27.5 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്‌ടര്‍ എം സി മോഹന്‍ദാസ്‌ അറിയിച്ചു.

മലപ്പുറം ബ്ലോക്ക്‌ പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ വാരിയത്ത്‌ പള്ളിയാലി-പോത്താല പള്ളിയാലിറോഡിന്‌ അഞ്ച്‌ ലക്ഷവും കാളികാവ്‌ ബ്ലോക്ക്‌ കാളികാവ്‌ ഗ്രാമ പഞ്ചായത്ത്‌ അസൈനാര്‍പടി-വെള്ളയൂര്‍ നടപ്പാതയോടുകൂടിയ റോഡിന്‌ അഞ്ച്‌ ലക്ഷവും തൂവൂര്‍ ഗ്രാമ പഞ്ചായത്ത്‌ പാലക്കപെട്ട-കരുവാങ്കോട്ട-തോട്ടുവടി റോഡിന്‌ മൂന്ന്‌ ലക്ഷവും മലപ്പുറം ബ്ലോക്ക്‌ പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്‌ വെള്ളൂര്‍-മുത്തങ്ങാട്‌ റോഡിന്‌ മൂന്ന്‌ ലക്ഷവും താനൂര്‍ ബ്ലോക്ക്‌ വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത്‌ കരുവത്തുകുന്ന്‌-അട്ടക്കുളങ്ങര റോഡിന്‌ 2.5 ലക്ഷവും മലപ്പുറം ബ്ലോക്ക്‌ ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത്‌ അത്തിക്കല്‍ പള്ളിയാലി റോഡിന്‌ രണ്ട്‌ ലക്ഷവും താനൂര്‍ ബ്ലോക്ക്‌ നിറമരതൂര്‍ ഗ്രാമ പഞ്ചായത്ത്‌ പുത്തലത്ത്‌ ഇടവഴി- ഓവുചാല്‍ റോഡിന്‌ രണ്ട്‌ ലക്ഷവും ഒഴൂര്‍ ചക്കിണല്‍പറമ്പ്‌ അയ്യായജാറം റോഡിന്‌ രണ്ട്‌ ലക്ഷവും തനാളൂര്‍ ഗ്രാമ പഞ്ചായത്ത്‌ തടിപ്പടി വട്ടത്താണി റോഡിന്‌ ഒരു ലക്ഷവും മഞ്ചേരി നഗരസഭ വ്യാപാരപ്പടി-വെള്ളാരംകുണ്ട്‌ റോഡിന്‌ രണ്ട്‌ ലക്ഷവും രൂപ അനുവദിച്ചതായി കളക്‌ടര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم