മലപ്പുറം: പുറത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പുതിയ വാര്‍ഡുകളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. കെ.റ്റി.ജലീല്‍ എം.എല്‍.എ. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി. എന്നിവര്‍ പങ്കെടുത്തു.
ദാറുസ്സലാം വാര്‍ഡ്, നവീകരിച്ച പ്രസവ വാര്‍ഡ്, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ കരേങ്ങല്‍, വൈസ് പ്രസിഡന്റ് സരസ്വതി ടീച്ചര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ബീരാന്‍കുട്ടി, ചെമ്മല അഷ്‌റഫ്, കെ.കുഞ്ഞിപ്പ, സി.എം.പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് അംഗം എം.പി.കുമാരു, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിന്നമ്മു, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.സഫിയ, ഡോ.വി.ഉമ്മര്‍ ഫറൂഖ് എന്നിവര്‍ സംസാരിച്ചു.
English Summery
New ward to Purathur hospital
إرسال تعليق