നിലമ്പൂര്‍: നിലമ്പൂര്‍ കെ എസ് ആര്‍ ടി സി സബ് ഡിപ്പോ അന്തര്‍സംസ്ഥാന ടെര്‍മിനലാകുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ് ഡിപ്പോയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സബ് ഡിപ്പോ വികസനത്തിനായി മൂന്ന് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു മാസത്തില്‍ 55 കോടിയുടെ നഷ്ടം സംഭവിക്കുന്നണ്ട്. ലാഭമല്ല, ജനങ്ങളുടെ സൗകര്യമാണ് കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്. കെ എസ് ആര്‍ ടി സിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രൈവറ്റ് ബസുകള്‍ കെ എസ് ആര്‍ ടി സിക്ക് പിന്നില്‍ പോകുന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എ കെ ആന്റണിയുടെ എം പി ഫണ്ടില്‍ നിന്ന് 25 ലക്ഷവും ഷാനവാസ് എം പി 15 ലക്ഷവും എം എല്‍ എ ഫണ്ടില്‍ നിന്ന് 50 ലക്ഷവും അനുവദിച്ചതായും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പുതുതായി സ്ഥാപിച്ച ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടര്‍, ഡീസല്‍ പമ്പ്, നിലമ്പൂര്‍ - ബാംഗ്ലൂര്‍ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി വര്‍ഗീസ്, വി എ കരീം, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ബാബു മോഹനകുറുപ്പ്, പാലോളി മഹ്ബൂബ്, ദേവശീരി മുജീബ്, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം അബ്രഹാം പി മാത്യു സംബന്ധിച്ചു.
English Summery
KSRTC depot will be established as inter state terminal
إرسال تعليق