മലപ്പുറം നഗരസഭയിലെ മദ്യഷാപ്പുകള്‍ 24 മണിക്കൂറിനകം മാറ്റാന്‍ നിര്‍ദശം


മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ മദ്യശാലകള്‍ 24 മണിക്കൂറിനകം മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ കത്ത് നല്‍കി. കണ്‍സ്യൂമര്‍ഫെഡിന്റെയും ബീവറേജ് കോര്‍പറേഷന്റെയും മദ്യഷാപ്പുകളും ഇതിന് സമീപത്തെ കള്ള്ഷാപ്പും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിശദീകരണം ആവശ്യപ്പെട്ട് മദ്യശാലകള്‍ക്ക് നഗരസഭ അധികൃതര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ നല്‍കിയ മറുപടി തൃപ്തിയല്ലാത്തതിനാലാണ് നടപടിയെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുസ്തഫ പറഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ നഗരസഭ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താമസിക്കാനെന്ന വ്യാജേന അനുമതി വാങ്ങിയ കെട്ടിടങ്ങളിലാണ് മദ്യശാലകള്‍ പ്രര്‍ത്തിക്കുന്നത്. മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ച് കൂടുന്നതിനാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാലും ദേശീയപാതയില്‍ ഗതാഗതകുരുക്ക് ഉണ്ടാകുന്നുണ്ടെന്ന് പറഞ്ഞ് നഗരസഭക്ക് പരാതി ലഭിച്ചിരുന്നു. ഇതിന് പുറമെ പലതവണകളിലായി മദ്യശാലകള്‍ക്കെതിരെ നാട്ടുകാരും പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് നഗരസഭപരിധിയിലെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
എന്നാല്‍ നഗരസഭാപരിധിയിലെ സ്വകാര്യ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ നഗരസഭ നടപടിയെടുക്കാത്തത് ചര്‍ച്ചയായിട്ടുണ്ട്. അടുത്ത കൗണ്‍സിലിന് ശേഷം മാത്രമേ ഇവകള്‍ക്കെതിരെ നടപടിയെടുക്കാനാകൂവെന്നാണ് അധികൃതര്‍ പറയുന്നത്.
Keywords:Kerala,Mlappuram, Beavarage shope, Malappuram municippality

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم