താക്കോല്‍ വിവാദം; നഗരസഭയില്‍ പുതിയ സംവിധാ​നങ്ങള്‍ ഏര്‍പ്പെടുത്തി

മലപ്പുറം: താക്കോല്‍ നഷ്ടപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നഗരസഭയില്‍ നടപ്പാക്കുന്ന ഏകദിന പ്ലാന്‍, ടോക്കണ്‍ എന്നീ പുതിയ സംവിധാനങ്ങള്‍ നാളെ മുതല്‍ നിലവില്‍വരുമെന്ന് നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു. 3,000 ചതുരശ്ര അടിക്കു താഴെ നിര്‍മിക്കുന്ന പാര്‍പ്പിട ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങളാണ് ഏകദിന പ്ളാനില്‍ ഉള്‍പ്പെടുക.

ഇങ്ങനെയുള്ള കെട്ടിടങ്ങളുടെ പ്ലാനുകള്‍ എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ നഗരസഭയില്‍ സ്വീകരിക്കും. മറ്റു സാങ്കേതികപ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ അന്നു വൈകിട്ടുതന്നെ പ്ലാനിന് അംഗീകാരം വാങ്ങി പോകാം. നഗരസഭയില്‍ അംഗീകാരത്തിനായി വരുന്ന 70% പ്ലാനുകളും 3,000 ചതുരശ്ര അടിക്കു താഴെയുള്ള വീടുകളുടേതാണ്. പ്ലാനുകള്‍ പരിശോധിക്കാനുണ്ടെന്ന വ്യാജേന ഫയലുകള്‍ അകാരണമായി വൈകിപ്പിക്കല്‍, കൈക്കൂലി എന്നീ പരിപാടികള്‍ ഇതോടെ നിലയ്ക്കുമെന്നാണു പ്രതീക്ഷ.

ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനാണ് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. അപേക്ഷകര്‍ക്കു മുന്‍ഗണനാ ക്രമത്തില്‍ ടോക്കണ്‍ നല്‍കും. വീടുകളുടെ പ്ളാനുകള്‍ക്ക് അംഗീകാരം വാങ്ങാനും രേഖകള്‍ ശരിയാക്കുന്നതിനുമായി ഉദ്യോഗസ്ഥരെയും കൌണ്‍സിലര്‍മാരെയും സ്വാധീനിക്കുന്നത് നിര്‍ത്തലാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൌണ്‍സിലര്‍മാരുടെ പൂര്‍ണ സഹകരണം ഇതിനു ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

English Summery
Key controversy; New plans established in municipality 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم