മലപ്പുറം: വഴിയരികില്‍ കാത്തുനിന്ന് പെണ്‍കുട്ടികളെ കമന്റടിക്കുന്നവര്‍ സൂക്ഷിക്കുക.ഒരു പക്ഷേ മുഖത്ത് നല്ല അടികിട്ടിയേക്കാം.
തിരൂരില്‍ ഈയിടെയായി പൂവാലശല്യം വര്‍ധിച്ചതോടെയാണ് പെണ്‍കുട്ടികള്‍ സ്വയം രക്ഷക്കിറങ്ങുന്നത്.കഴിഞ്ഞ ദിവസം താഴെപ്പാലത്ത് തന്നെ ശല്യം ചെയ്ത യുവാവിനെ വിദ്യാര്‍ത്ഥിനി നന്നായി കൈകാര്യം ചെയ്തിരുന്നു.
ഏതാനും ദിവസമായി പെണ്‍കുട്ടി വരുന്നവഴിയില്‍ കാത്തുനിന്ന് കമന്റടിക്കുന്ന യുവാവ് കയ്യില്‍ കയറിപിടിച്ചതോടെ പെണ്‍കുട്ടി യുവാവിന്റെ കരണത്തടിക്കുകയായിരുന്നു.ഇയാളെ പിന്നീട് പോലീസ് കൊണ്ട്‌പോയി.പെണ്‍കുട്ടിയുടെ ഇച്ഛാശക്തി മറ്റുള്ളവര്‍ക്കും പാഠമാണെന്നാണ് നാട്ടുകാരുടെ പക്ഷം.
إرسال تعليق