കാരുണ്യകൂട്ടായ്മയില്‍ അഞ്ച് കോടി: മലപ്പുറം ലോകത്തിന് മാതൃക

മലപ്പുറം: വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിനും മരുന്നുകള്‍ നല്‍കുന്നതിനും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'വൃക്കരോഗികള്‍ക്ക് സ്‌നേഹപൂര്‍വ്വം' പദ്ധതിയുടെ ജില്ലാ തല വിഭവ സമാഹരണത്തില്‍ അഞ്ച് കോടിയോളം രൂപ സമാഹരിച്ചു. സാധാരണക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകള്‍, ആരാധനാലയങ്ങള്‍, മത സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, യുവജന രാഷ്ട്രീയ സംഘടനകള്‍ തുടങ്ങിയവരുടെ സാമ്പത്തിക സഹായങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിജയത്തിലെത്തിച്ചത്.

കഴിഞ്ഞ വര്‍ഷം ഒരു കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടപ്പോള്‍ രണ്ട് കോടി ലഭിച്ചു. ഈ വര്‍ഷം മൂന്ന് കോടി സമാഹരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ അഞ്ച് കോടിയോളം സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. മലപ്പുറം ടൗണ്‍ ഹാളില്‍ ജില്ലാതല വിഭവ സമാഹരണത്തിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഒരുകോടിയോളം രൂപ സംഭാവനയിനത്തില്‍ ലഭിച്ചു. 77 ലക്ഷം രൂപ ചെലവില്‍ ആള്‍ഡ്രിന്‍ മെഡിക്കല്‍ എന്ന കമ്പനി 14 അത്യാധുനിക ഡയാലിസിസ് മെഷിന്‍ നല്‍കും. എം.എല്‍.എമാരായ പി.ഉബൈദുള്ളയും അഡ്വ.എം.ഉമ്മറും അഞ്ച് ലക്ഷം രൂപ വീതം എം.എല്‍.എ ഫണ്ടില്‍നിന്ന് നല്‍കും. വ്യവസായ വകുപ്പു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി 20 ലക്ഷവും, ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി. അഞ്ച് ഡയാലിസിസ് മെഷിനും റ്റി.എ.അഹമ്മദ്കബീര്‍ എം.എല്‍.എ ഒരു ഡയാലിസിസ് മെഷിനും നല്‍കും.
ഒരുലക്ഷത്തില്‍ കൂടുതല്‍ സംഭാവന നല്‍കിയ വകുപ്പുകളും സ്ഥാപനങ്ങളും സംഘടനകളും (തുക ലക്ഷത്തില്‍)

ജില്ലാ ആരോഗ്യ വകുപ്പ് (ഹെല്‍ത്ത്) 4.36, പൊലീസ് സേന 3.12, കുടുംബശ്രീ 3, റവന്യൂ 2.43, ജില്ലാ സാമൂഹിക ക്ഷേമ വകുപ്പ് 2, ഡിഎം.ഒ(ആയുര്‍വേദം) 1.16, ജില്ലാ പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങള്‍ 1.26, കൃഷി വകുപ്പ് 2, സാക്ഷരതാ മിഷന്‍ 1.75, ഗ്രാമപഞ്ചായത്തുകള്‍ - ആലിപ്പറമ്പ് 1.26, പള്ളിക്കല്‍ 3.67, എടയൂര്‍ 2.16, ഒതുക്കുങ്ങല്‍ 1.37, പാണ്ടിക്കാട് 1.23,കൊണ്ടോട്ടി 1.12, കോട്ടയ്ക്കല്‍ നഗരസഭ 1, സര്‍വീസ് സഹകരണ ബാങ്കുകള്‍ - ആങ്ങാടിപ്പുറം 3, പെരിന്തല്‍മണ്ണ 2, മക്കരപറമ്പ് 1, രാമപുരം 2, സഹകരണ വകുപ്പ് 4, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് 4.3, മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് 2, വിവിധ സംഘടനകള്‍ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 10. കെ.എന്‍.എം വെസ്റ്റ് ജില്ലാ കമ്മിറ്റി 1.78, എം.ഇ.എസ് മെഡിക്കല്‍ കോളെജ് 1, ഓള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ 1.5, സെപ്തംബറില്‍ ജില്ലയിലെ സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികളില്‍നിന്നുള്ള വിഭവ സമാഹരണം പൂര്‍ത്തിയാകുന്നതോടെ അഞ്ച് കോടി രൂപ സമാഹരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പരിരക്ഷാ കോഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍ അിറയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم