മലപ്പുറം: പൊന്നാനി-തൃശൂര്‍ കോള്‍ മേഖല വികസനത്തിന് 796 കോടിയുടെ പദ്ധതി കേന്ദ്രത്തില്‍ സമര്‍പ്പിച്ചതായി ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി.അറിയിച്ചു. ഇതില്‍ 414 കോടി ലഭ്യമായിട്ടുണ്ട്.
പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ കര്‍ഷകര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചിയാനൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ തൃശൂര്‍, പൊന്നാനി കോള്‍ വികസന പാക്കേജ് ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 326 കോടി അടിസ്ഥാന സൗകര്യത്തിനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും 300 കോടി രൂപയാണ് അനുവദിച്ച് കിട്ടിയത്. കോള്‍ നിലങ്ങളിലെ പച്ചക്കറി, താറാവ് കൃഷിക്കായി 114 കോടി ലഭിച്ചു.
കോള്‍ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഓഗസ്റ്റില്‍ പദ്ധതി തുടങ്ങണമെന്ന് പി.സി.ചാക്കോ എം.പി. പറഞ്ഞു. പി.ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി. പി.എ.മാധവന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറമമ്പാട്, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, നഗരസഭാ അധ്യക്ഷന്‍മാര്‍, കോള്‍പടവ് പ്രതിനിധികള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
إرسال تعليق