പട്ടാമ്പി സ്വദേശി കാരത്ത് ഫസലുറഹ്മാനെയാണ് (30)വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയുണ്ടായ സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. റെയില്‍വെ പാളത്തിന്റെ പരിസരത്തിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ കുടയ്ക്കുള്ളിലേക്ക് തള്ളിക്കയറിയ യുവാവ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉടനെ വിദ്യാര്‍ഥിനി കുതറിയോടി അധ്യാപകരോട് വിവരം പറഞ്ഞു. ഉടനെ അധ്യാപകരും സംഭവമറിഞ്ഞെത്തിയ രക്ഷിതാവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്ന് പിടികൂടി വണ്ടൂര്‍ പോലീസിന് കൈമാറുകയായിരുന്നു.
ആറാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
mvarthasubeditor
0
Post a Comment