തിരൂരങ്ങാടി: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. വെളിയംങ്കോട് അയ്യോട്ടിച്ചിറ തണ്ടാങ്കോണില്‍ ലത്തീഫി(33)നെയാണ് തിരൂരങ്ങാടി സിഐ എ ഉമേഷും സംഘവും അറസ്റ്റ് ചെയ്തത്.
വെന്നിയൂര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡനത്തിരയാക്കിയത്. വീട്ടുകാരുമായി പിണങ്ങിയ വിദ്യാര്‍ഥി ഏപ്രില്‍ 24ന് പരപ്പനങ്ങാടിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് എത്തുകയായിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ലത്തീഫ് വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് കോഴിക്കോട് ലോഡ്ജിലും പിന്നീട് വെളിയംങ്കോട്ടെ ആളൊഴിഞ്ഞ വീട്ടിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് മാതാവ് തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ നാട്ടുകാരുടെ സഹായത്തോടെ വെളിയംങ്കോട് വെച്ചാണ് കുട്ടിയേയും പ്രതിയേയും കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ വീട്ടിലെ ഫോണിലേക്ക് പ്രതിയുടെ കയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് വന്ന മെസേജിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പിടിച്ചുപറി കേസില്‍ ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് ലത്തീഫ്. പൊന്നാനി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ സമാനമായ വേറെ കേസുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിയേയും പ്രതിയേയും പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കി.

إرسال تعليق