വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന 'തട്ടത്തിന്‍ മറയത്തി'ലെ ആദ്യഗാനം പുറത്തിറങ്ങി. ബോളീവുഡ് താരം ഇഷാ തല്‍വാറും നിവിന്‍ പോളിയും ജോഡികളായെത്തുന്ന ഈ പ്രണയചിത്രം പ്രമേയം കൊണ്ട് ശ്രദ്ധേയമാണ്. മുസ്ലീം യുവതിയെ പ്രണയിക്കുന്ന നായര്‍ യുവാവിന്റെ കഥയുമായെത്തുന്ന തട്ടയത്തിന്‍ മറയത്തിന്റെ നിര്‍മ്മാണം മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ്. അജു വര്‍ഗീസ്, മനോജ് കെ ജയന്‍, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, ഭഗത് മാനുവല്‍, മണിക്കുട്ടന്‍, നിവേദ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
തട്ടത്തിന്‍ മറയത്തിലെ ആദ്യഗാനം യൂട്യൂബില്‍
mvarthasubeditor
0
إرسال تعليق