രണ്ടത്താണി: പാന്റിന്റെ പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കാലിന്റെ തുടക്ക് സാരമായി പൊള്ളലേറ്റു. രണ്ടത്താണി വാരിയത്ത് സ്വദേശി തച്ചപറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ ഹാരിസിനെ(22) പരിക്കുകളോടെ രണ്ടത്താണി ക്രസന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ജോലിക്ക് പുറപ്പെടാന്‍ വേണ്ടി വീട്ടില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പാഴായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട ഉടനെ മൊബൈല്‍ പോക്കറ്റില്‍ നിന്നും വലിച്ച് പുറത്തേക്കെറിഞ്ഞെങ്കിലും കാലില്‍ പൊള്ളലേറ്റിരുന്നു.
English Summery
Two injured in mobile crash
Post a Comment