മഞ്ചേരി: കുനിയില്‍ കൊലപാതക കേസില്‍ അറസ്റ്റിലായ 20, 21 പ്രതികളെ കൂടി ഇന്നലെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തു. അരീക്കോട് കുനിയില്‍ അന്‍വാര്‍ നഗര്‍ സ്വദേശികളായ ഇരുമാംകടവത്ത് കോലോത്തും തൊടി നിയാസ് (21), യാസിര്‍ (26) എന്നിവരെയാണ് ജൂലൈ 4 വരെ മജിസ്‌ട്രേറ്റ് സി ജി ഗോഷ റിമാന്റ് ചെയ്തത്.
ഗൂഡാലോചനയില്‍ പങ്കുചേര്‍ന്ന നിയാസ് പ്രതികളുടെ നീക്കങ്ങള്‍ വീക്ഷിച്ച് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് വിവരം നല്‍കുകയും യാസിര്‍ കൊലക്കുപയോഗിച്ച ആയുധങ്ങള്‍ സ്വരൂപിക്കാന്‍ സഹായിച്ചുവെന്നുമാണ് പൊലീസിന് കുറ്റസമ്മത മൊഴി നല്‍കിയത്. ഇവരുടെ മൊബൈല്‍ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡി വൈ എസ് പി മോഹനചന്ദ്രനാണ് ഇന്നലെ രാവിലെ ഇവരെ അറസ്റ്റ് ചെയ്തത്.
ഇതോടെ കൊളക്കാടന്‍ ആസാദ്, സഹോദരന്‍ അബുബക്കര്‍ എന്നിവര്‍ വധിക്കപ്പെട്ട കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. റിമാന്റ് ചെയ്ത പ്രതികളെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
English Summery
Two remanded in twin murder case
Post a Comment