മഞ്ചേരി: സ്ത്രീധന പീഡനം മൂലം ഭാര്യ ആത്മഹത്യ ചെയ്തുവെന്ന കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടു.
ഫറോക്ക് കുന്നത്താട്ടില്‍ മണ്ണാരപ്പറ്റ രാമചന്ദ്രന്‍ നായരുടെ മകള്‍ സുനിത (28) തീ പൊള്ളലേറ്റ് മരിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവ് അരീക്കോട് ചെമ്രക്കാട്ടൂര്‍ എടാലത്ത് ചന്ദ്രബാബുവിനെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി വി ദിലീപ് വെറുതെ വിട്ടത്.
2001 ഫെബ്രുവരി 9ന് പകല്‍ ഒരു മണിക്ക് ഇവര്‍ താമസിക്കുന്ന വീടടക്കം കത്തി നശിക്കുകയായിരുന്നു. സംഭവത്തില്‍ ഇവരുടെ നാലു വയസ്സുള്ള അമ്പിളി എന്ന മകളും മരിച്ചിരുന്നു.
English Summery
Court ordered to release husband in wife's suicide case.
Post a Comment