അനധികൃതമായി നിര്‍മിച്ച ക്ഷേത്ര കമാനം
പൊളിച്ചു മാറ്റി; ഗതാഗതം തടസ്സപ്പെടുത്തി
എടക്കര: ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച കമാനം വനപാലകര്‍
പൊളിച്ചു മാറ്റയിതിനെ ചൊല്ലി സംഘര്‍ഷം. പ്രതിഷേധവുമായി സംഘടിച്ച ഭക്തര്‍ വനപലാകരെ തടഞ്ഞു വെക്കുകയും പോത്തുകല്‍-മുണ്ടേരി റൂട്ടിലെ ഗതാഗത തടസ്സപ്പെടുത്തുകയും ചെയ്്തു. പോത്തുകള്‍ ശാന്തിഗ്രാം മച്ചി കൈയില്‍ കഴിഞ്ഞ രണ്ടിന് പ്രതിഷ്ഠാ കര്‍മം നടത്തിയ ശിവ പാര്‍വതി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച കമാനമാണ് ഇന്നലെ രാവിലെ പത്തു മണിയോടെ നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ അനന്ദകുമാര്‍, ഡപ്യൂട്ടി റേഞ്ചര്‍മാരായ അനില്‍കുമാര്‍, ഗണേഷ് എന്നിവരുടെ നേതൃത്വത്തില്‍
പൊളിച്ചുമാറ്റിയത്. കമാനം സ്ഥാപിച്ചിട്ടുള്ളത് കാഞ്ഞിരപ്പുഴ സ്റ്റേഷന്‍
പരിധിയില്‍ വരുന്ന വന ഭൂമിയിലായതിനാലാണ് പൊളിച്ചു മാറ്റിയതെന്ന്
വനപാലകര്‍ പറഞ്ഞു. എന്നാല്‍ ഇത് വന ഭൂമി അല്ലെന്നാണ് ഭക്തരുടെ ഭാഷ്യം. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് താത്കാലികമായി കമാനം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കമാനം നീക്കം ചെയ്യാതെ വന്നപ്പോഴാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്. കമാനം പൊളിച്ചതറിഞ്ഞതോടെ ഭക്തര്‍ സംഘടിച്ചെത്തി വനപാലകരെ തടഞ്ഞു. 11 മണിയോടെ റോഡും ഉപരോധിച്ചു. നിലമ്പൂര്‍ സി ഐ എ പി ചന്ദ്രന്‍
എത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അതേ സമയം കമാനം പുപുന:സ്ഥാപിക്കാതെ വനപാലകരെ വിട്ടയക്കില്ലെന്ന നിലാപടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് മണിയോടെ പെരിന്തല്‍മണ്ണ ആര്‍ ഡി ഒ ടി മിത്ര, നിലമ്പൂര്‍ അഡീഷനല്‍ തഹസില്‍ദാര്‍ എ കെ രാമചന്ദ്രന്‍ എന്നിവരെത്തി ചര്‍ച്ച നടത്തി. ഡി എഫ് ഒ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തി ചര്‍ച്ചചെയ്യാമെന്ന് അറിയച്ചതോടെ ആദ്യം കൂട്ടാക്കിയില്ലെങ്കിലും പിന്നീട് വനപലാകരെ വിട്ടയക്കാന്‍ സമ്മതിച്ചു. തുടര്‍ന്ന് ഭക്തര്‍ തന്നെ കമാനം
പുന:സ്ഥാപിക്കുകയും ചെയ്തു. റോഡ് ഉപരോധിച്ചതിന് കണ്ടാലറിയാവുന്ന 250 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വനപാലകരെ തടഞ്ഞു വെച്ചതിനും വനഭൂമിയില്‍ കമാനം നിര്‍മിച്ചതിനുമെതിരെ കേസെടുക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി എഫ് ഒ ജോര്‍ജ് പി മാത്തച്ചന്‍ അറിയിച്ചു.
English Summery

Traffic jam in Edakkara
إرسال تعليق