മലപ്പുറം: പൊന്നാനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നു. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം ഒക്‌റ്റോബര്‍ 1992 മുതല്‍ മാര്‍ച്ച് 2012 വരെ എന്ന് രേഖപ്പെടുത്തിയവര്‍ക്കും ഈ കാലയളവില്‍ സീനിയോറിറ്റി നഷ്ടപ്പെട്ട് റീ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും ഈ കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനത്തിന് പേകേണ്ടി വന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്നും വിടുതല്‍ ചെയ്തു/രാജിവെച്ചവര്‍ക്കും അസ്സല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കും.
ഇതിലേക്കായി 2012 ഓഗസ്റ്റ് 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷന്‍ കാര്‍ഡും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പൊന്നാനി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തി അപേക്ഷ നല്‍കാമെന്ന് പൊന്നാനി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
إرسال تعليق