പരപ്പനങ്ങാടി: കാലവര്‍ഷം ശക്തി പ്രാപിച്ചില്ലെങ്കിലും ശക്തമായ ഇടിയും മിന്നലിലും കാറ്റിലും കടല്‍ ക്ഷോഭിച്ചതോടെ പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്ത് കടലാക്രമണം. ഇതിനെ തുടര്‍ന്ന് തീരത്ത് താമസിക്കുന്ന അഞ്ച് വീട്ടുകാര്‍ ഭീതിയില്‍ കഴിയുകയാണ്. കരണമന്‍ ആലിമുഹമ്മദ്, പൂഴിക്കറന്‍ കുഞ്ഞിമുഹമ്മദ്, കുട്ടിവിന്റെ നാസര്‍, മരക്കാരിക്കാന്റെ ഹംസക്കോയ, മൂസാമിന്റെ യൂസഫ് എന്നിവരുടെ വീടുകളാണ് കടല്‍ ക്ഷോഭത്തില്‍ ഭീതിയില്‍ കഴിയുന്നത്. കടല്‍ ക്ഷോഭം ശക്തിയായതോടെ കരയിലേക്ക് ഇരച്ചുകയറുന്ന തിരമാലയാണ് കുടുംബങ്ങള്‍ക്ക് ഭീഷണിയായിട്ടുള്ളത്. കാലവര്‍ഷം ശക്തി പ്രാപിക്കുകയും കടല്‍ ഭീകരതാണ്ഡവമാടുകയും ചെയ്യുന്നതോടെ ഇവര്‍ കൂടുതല്‍ ദുരിതത്തിലാകും. വേലിയേറ്റത്തിലാണ് തിരമാലകള്‍ ശക്തി പ്രാപിക്കുന്നത്. ഇത് കാരണം തോടുകളില്‍ വെള്ളം കയറി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്. പുത്തന്‍ കടപ്പുറത്ത് നിര്‍മിക്കുന്ന വല അറ്റകുറ്റപ്പണി കേന്ദ്രത്തിന്റെ നിര്‍മാണം മുടങ്ങിയിരിക്കുകയാണ്. സദ്ദാം ബീച്ചിലും തിരമാല കരയിലേക്ക് ഇരച്ചുകയറി തോട്ടില്‍ വെള്ളം കയറിയിട്ടുണ്ട്. ചാപ്പപ്പടിയിലും തിരമാലകള്‍ കരയിലേക്ക് കയറി.
English Summery
Sea attack in Puthan beach, five houses in stage of destruction.
Post a Comment