മലപ്പുറം: കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് പി.എന്‍.പണിക്കര്‍ അനുസ്മരണാര്‍ഥം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല ക്വിസ് മത്സരം നടത്തും.വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, സി.എന്‍.ആര്‍.ഐ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വായനാ ക്വിസ് മത്സരം. ജൂണ്‍ ഒമ്പതിന് പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 10 ന് നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള കുട്ടികള്‍ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡ് സഹിതം രാവിലെ 10 നു മുമ്പ് മത്സര കേന്ദ്രത്തിലെത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.പണിക്കര്‍ ക്വിസ് മത്സരം
mvarthasubeditor
0
Post a Comment