മലപ്പുറം: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ 'വികസനവും കരുതലുമായി യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക്'എന്ന ഫോട്ടോ പ്രദര്‍ശന വാഹനം ഇന്ന് (ജൂണ്‍ ഏഴ്) ജില്ലയിലെത്തും. രാവിലെ 9.30 ന് കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.വേലായുധന്‍, വൈസ് പ്രസിഡന്റ് പി.എം.ആമിനക്കുട്ടി, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് തിരൂരങ്ങാടിയിലും വൈകീട്ട് നാലിന് മലപ്പുറം കലക്ടറേറ്റിലും പ്രദര്‍ശന വാഹനമെത്തും.
സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. മുഖ്യമന്ത്രി 14 ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്കപരിപാടി, മന്ത്രിമാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ തുടങ്ങിയവയുടെ വീഡിയോ പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടക്കും. പ്രദര്‍ശന വാഹനത്തിന്റെ ചാര്‍ജ് സ്‌ക്രൂട്ടിണി അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.രാജേഷിനാണ്.

Post a Comment