യുവതിയെ ഷെഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത തുടരുന്നു

മഞ്ചേരി: പാങ്ങില്‍ റോഡരികിലെ ഷെഡില്‍ യുവതിയെ പൂട്ടിയിട്ടനിലയില്‍ കണ്ട സംഭവത്തില്‍ അമ്മയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തു. മനോനില തെറ്റി എത്തിയതാണോയെന്നും മാനഭംഗശ്രമമാണോയെന്നും അന്വേഷിക്കുന്നുണ്ട്. അന്യായമായി പൂട്ടിയിട്ടതിനാണ് കേസ്. ജനറല്‍ ആശുപത്രിയില്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയില്‍ പരുക്കുകളോ മാനഭംഗശ്രമം നടന്നതായോ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

തിരൂരങ്ങാടി സ്വദേശിനിയായ ഇരുപത്തിനാലുകാരി രണ്ട് കുട്ടികളുടെ മാതാവാണ്. കൊളത്തൂര്‍ പാങ്ങ് പൂക്കോട് ചേണ്ടി റോഡിനോടു ചേര്‍ന്ന് പെരിഞ്ചോലകുളമ്പിലെ വളം സൂക്ഷിക്കുന്ന ഷെഡിലാണ് ഇവരെ കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ കണ്ടത്. തിരൂരങ്ങാടിയിലുള്ള ഡോക്ടറുടെ അടുത്തേക്കെന്നു പറഞ്ഞാണ് വെളിമുക്കിലെ വീട്ടില്‍നിന്ന് യുവതി പോന്നത്.

അവിടെനിന്ന് വളാഞ്ചേരിയിലെ പരിചയക്കാരനെ കാണാന്‍ പോയെന്നും മാനസികാസ്വാസ്ഥ്യത്തിന് താന്‍ കഴിച്ചുകൊണ്ടിരുന്ന ഗുളിക ഇവര്‍ മാറിക്കഴിച്ചെന്ന് സംശയിക്കുന്നതായും അമ്മ ആശുപത്രി ജീവനക്കാരോട് പറഞ്ഞു. വളാഞ്ചേരിയിലെ ബസില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുവന്നതാണെന്നും പറയുന്നു. പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ദൂരൂഹതയുണ്ടോയെന്ന് അന്വേഷിക്കുന്നതായി സിഐ ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.

English Summery
Police probe on woman found unconscious in shed

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم