വേങ്ങര: പെണ്‍കുട്ടിയുമായി ഒളിച്ചോടിയ സിദ്ധനെ വേങ്ങര പോലീസ് പിടികൂടി. തെന്നല നെച്ചിയില്‍ മെഹബൂബ് (43) ആണ് അറസ്റ്റിലായത്. തെന്നല സ്വദേശിനിയായ പത്തൊന്‍പതുകാരിയെ ബന്ധുവീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് മെഹബൂബ് വശീകരിച്ചു കൊണ്ടുപോയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തുടര്‍ന്ന് വേങ്ങര പോലീസ് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ കുടകില്‍ നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതി വിട്ടയച്ചു.
English Summery
Man arrested who eloped with girl
Post a Comment