തദ്ദേശ സ്ഥാപ­ന­ങ്ങ­ളുടെ സ്വയം­തൊ­ഴില്‍ പരി­ശീ­ല­ന­ത്തിന് ജെ.­എ­സ്.­എ­സ്സിനെ ഉപ­യോ­ഗ­പ്പെ­ടു­ത്തണം -മന്ത്രി എം.കെ മുനീര്‍

മഞ്ചേരി: കേര­ള­ത്തില്‍ ജന്‍ശിക്ഷണ്‍ സന്‍സ്ഥാ­നിന്റെ പ്രവര്‍ത്തനം മാതൃ­കാ­പ­ര­മാണെന്ന് ഗ്രാമ­പ­ഞ്ചാ­യത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ അഭി­പ്രാ­യ­പ്പെ­ട്ടു. ജെ.­എ­സ്.­എസ് മഞ്ചേരി പ്രാദേ­ശിക സ്ഥാപ­ന­ത്തിന്റെ ഉദ്ഘ­ാ­ട­നവും ഗുണ­ഭോ­ക്താ­ക്കള്‍ക്കു­ള്ള സ്‌കോളര്‍ഷിപ്പ് വിത­ര­ണവും നിര്‍വ­ഹിച്ച് സംസാ­രി­ക്കുക­യാ­യി­രുന്നു മന്ത്രി. ജെ.­എ­സ്.­എ­സ്സിന്റെ പ്രവര്‍ത്തന മികവ് കണ­ക്കി­ലെ­ടു­ത്ത് തദ്ദേശ സ്വയം­ഭ­രണ സ്ഥാപ­ന­ങ്ങ­ളുടെ സ്വയം­തൊ­ഴില്‍ പരി­ശീ­ലന പദ്ധതി നടപ്പി­ലാ­ക്കു­ന്ന­തിനു ജന­ശി­ക്ഷണ്‍ സന്‍സ്ഥാനെ അംഗീ­കൃത ഏജന്‍സി­യാക്കാന്‍ സര്‍ക്കാര്‍ ഉത്ത­ര­വി­റ­ക്കി­യി­ട്ടു­ണ്ട്. തദ്ദേശ സ്ഥാപ­ന­ങ്ങ­ളിലെ സ്വയം­തൊ­ഴില്‍ പരി­ശീ­ലന പരി­പാ­ടി­കള്‍ക്ക് ജെ.­എ­സ്.­എ­സ്സിനെ ഉപ­യോ­ഗ­പ്പെ­ടു­ത്ത­ണ­മെന്നും മന്ത്രി ആവ­ശ്യ­പ്പെ­ട്ടു.
പരി­ശീ­ലനം പൂര്‍ത്തീ­ക­രി­ച്ചു­വര്‍ക്കുള്ള സര്‍ട്ടി­ഫി­ക്കറ്റ് വിത­രണം മുന്‍സി­പ്പല്‍ ചെയര്‍മാന്‍ എം.­പി.എം ഇസ്ഹാഖ് കുരി­ക്കള്‍ നിര്‍വ­ഹി­ച്ചു. അഡ്വ. എം ഉമ്മര്‍ എം.­എല്‍.എ അധ്യ­ക്ഷ­ത­വ­ഹി­ച്ചു. മുന്‍സി­പ്പല്‍ വൈ.­ചെ­യര്‍പേഴ്‌സണ്‍ ഇ.കെ വിശാ­ലാ­ക്ഷി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേ­ഴ്‌സണ്‍ കണ്ണി­യന്‍ അബൂ­ബ­ക്കര്‍, പൂക്കോ­ട്ടൂര്‍ ഗ്രാമപഞ്ചാ­യത്ത് പ്രസി­ഡന്റ് പി.എ സലാം, കാവ­നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ഉണ്യോന്‍കു­ട്ടി, സമദ് മാസ്റ്റര്‍, പി.എം ഉസ്മാ­ന­ലി പ്രസം­ഗി­ച്ചു. ഡയ­റ­ക്ടര്‍ വി ഉമ്മര്‍കോയ സ്വാഗ­തവും പ്രോഗ്രാം കോര്‍ഡി­നേറ്റര്‍ പി.ടി സാജിത നന്ദി­യും പറ­ഞ്ഞു.

English Summery
JSS must be utilized for self employment 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post