മഞ്ചേരി: കേരളത്തില്‍ ജന്‍ശിക്ഷണ്‍ സന്‍സ്ഥാനിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഗ്രാമപഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു. ജെ.എസ്.എസ് മഞ്ചേരി പ്രാദേശിക സ്ഥാപനത്തിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജെ.എസ്.എസ്സിന്റെ പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വയംതൊഴില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നതിനു ജനശിക്ഷണ്‍ സന്‍സ്ഥാനെ അംഗീകൃത ഏജന്‍സിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ സ്വയംതൊഴില്‍ പരിശീലന പരിപാടികള്‍ക്ക് ജെ.എസ്.എസ്സിനെ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പരിശീലനം പൂര്ത്തീകരിച്ചുവര്ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മുന്‍സിപ്പല്‍ ചെയര്മാന് എം.പി.എം ഇസ്ഹാഖ് കുരിക്കള്‍ നിര്‍വഹിച്ചു. അഡ്വ. എം ഉമ്മര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. മുന്‍സിപ്പല്‍ വൈ.ചെയര്‍പേഴ്സണ്‍ ഇ.കെ വിശാലാക്ഷി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കണ്ണിയന്‍ അബൂബക്കര്‍, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ സലാം, കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ഉണ്യോന്കുട്ടി, സമദ് മാസ്റ്റര്‍, പി.എം ഉസ്മാനലി പ്രസംഗിച്ചു. ഡയറക്ടര്‍ വി ഉമ്മര്‍കോയ സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.ടി സാജിത നന്ദിയും പറഞ്ഞു.

English Summery
JSS must be utilized for self employment
إرسال تعليق