മലപ്പുറം: അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ ആറാം പ്രതിയായ എം എല്‍ എ. പി കെ ബശീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യേണ്ടതിന് പകരം നിയമസഭക്ക് അകത്ത് സംരക്ഷിക്കുകയാണെന്ന് പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറയുന്ന ആഭ്യന്തര മന്ത്രി പറയുന്നതല്ല ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോയാല്‍ ഇടതുപക്ഷ യുവജന സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
إرسال تعليق