കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ വീണ്ടും അറസ്റ്റ് രണ്ട്‌പേര്‍കൂടി പിടിയില്‍

അരീക്കോട്: അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ഇന്നലെ രണ്ട് പേര്‍കൂടി പോലീസിന്റെ പിടിയിലായി. കുനിയില്‍ വടക്കേപാലി മഹ്ശൂം (27), ആള്‍ട്ടോ കാര്‍ ഡ്രൈവര്‍ മാതാനത്ത്കുഴി കബീര്‍ എന്ന ഉണ്ണിക്കുട്ടന്‍ (20) എന്നിവരാണ് പിടിയിലായത്.

അബൂബക്കറിനെ വെട്ടിക്കൊലപ്പെടുത്തതില്‍ നേരിട്ട് പങ്കെടുത്തയാളാണ് മഹ്ശൂം. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പന്ത്രണ്ടായി. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി മുഖ്താറിനെ ഉടനെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യും. ഏതാനും പേര്‍കൂടി അടുത്ത ദിവസങ്ങളിലായി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. 

കുനിയില്‍ വിളഞ്ഞോത്ത് സാനിഷ് എന്ന ചെറുമണി (28), കുനിയില്‍ കിഴക്കേതൊടി ഫത്തീന്‍ (19), ഈമാന്‍കുന്ന് ഫള്ല്‍ (20), അന്‍വാര്‍നഗര്‍ കോലോത്തുംതൊടി അനസ് (20), അന്‍വാര്‍ നഗര്‍ വിളങ്ങോത്ത് ഇടക്കണ്ടി മുഹമ്മദ് ശരീഫ് എന്ന ചെറി (32), പത്താം പ്രതി കുനിയില്‍ ന്യൂ ബസാര്‍ മഠത്തില്‍ കുറുമാടന്‍ അബ്ദുല്‍ അലി (30), പതിനൊന്നാം പ്രതി കുനിയില്‍ അന്‍വാര്‍ നഗര്‍ നടുപ്പാട്ടില്‍ കുറുവങ്ങാടന്‍ ശറഫുദ്ദീന്‍ (34), പന്ത്രണ്ടാം പ്രതി കുനിയില്‍ സലഫി മസ്ജിനു പിന്‍വശം താമസിക്കുന്ന ആലുംകണ്ടി ഇരുമാംകടവത്ത് സഫറുള്ള (31), പുളളിപ്പാടം വയലിലകത്ത് താന്നിക്കുന്ന് ഫിറേസ്ഖാന്‍ (30), പെരുമ്പറമ്പ് ചീക്കുളം റിയാസ് (35) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English Summery
Two arrested in twin murder case. 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم