തേഞ്ഞിപ്പലം: നേവിയില്‍ ചേരുന്നതിന് നീന്തല്പഠിക്കാനായി വയലിലെ മണ്‍കുഴിയില്‍ നീന്തല്‍ പഠിക്കാനിറങ്ങിയ കൂട്ടുകാര്‍ മുങ്ങി മരിച്ചു. ഒളകര കുന്നത്ത് കാരോളില്‍ വിജയന്റെ മകന് ജിബിന്‍(17), കാരോളില്‍ ദാസന്റെ മകന് ഷിജിന് ദാസ് (17) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കിയ ഇരുവരും നേവിയില്‍ ചേരുന്നതിനായി തയ്യാറെടുക്കുകയായിരുന്നു. നേവിയില്‍ ചേരുന്നതിനുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് വേണ്ടി നീന്തല്‍ പഠിക്കാനാണ് ഇരുവരും വയലിലെത്തിയത്. കളിമണ്‍ എടുത്തതിനെ തുടര്‍ന്ന് രൂപപ്പെട്ട കുഴിയിലാണ് നീന്തല്‍ പഠിക്കാനിറങ്ങിയത്. മണ്കുഴിക്ക് സമീപം വിദ്യാര്‍ഥികളുടെ വസ്ത്രവും മൊബൈല്‍ ഫോണും കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ വയലിലെ തൊഴിലാളികള്‍ നാട്ടുകാരെ അറിയിക്കുകയും തിരച്ചില്‍ നടത്തുകയുമായിരുന്നു. ഒരാളുടെ മൃതദേഹം പെട്ടെന്ന് കണ്ടെത്താനായെങ്കിലും മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്താനായത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇരുവരുടെയും മൃതദേഹം ഇന്ന് സംസ്കരിക്കും.
രേണുകയാണ് ജിബിന്റെ മാതാവ്. സഹോദരങ്ങള്‍: വിപിന്‍, കാവ്യ. വസന്തയാണ് ഷിബിന്‍ ദാസിന്റെ മാതാവ്. സഹോദരങ്ങള്‍: സിനില്‍ ദാസ്, ഷിബിന്‍ ദാസ്. ജിബിന്‍ ചേളാരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലും ഷിജിന് ദാസ് തിരൂരങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലുമാണ് ഹയര്‍ സെക്കണ്ടറി പഠനം പൂര്‍ത്തിയാക്കയത്.
English Summery
Friends drowned dead
إرسال تعليق