മലപ്പുറം: യാത്രക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബസ്‌ഡ്രൈവറും ക്‌ളീനറും പിടിയില്‍. ഹെന്ന പൂളാട്ട് എന്ന സ്വകാര്യ ബസിലെ ഡ്രൈവറായ പയ്യനാട് മണവാട്ടില്‍ വീട്ടില്‍ ജമാലുദ്ദീന്‍(24), ക്‌ളീനര്‍ കാരക്കുന്ന് കളത്തിങ്ങല്‍ ഹൗസ് നിസാര്‍(21) എന്നിവരെയാണ് മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പൂക്കോട്ടൂരിലെ ഒരു വീട്ടില്‍ ജോലിക്കായി എത്തിയ മൈസൂര്‍ സ്വദേശിനിയെയാണ് ഇവര്‍ ബസിനുള്ളില്‍വച്ച് മാനഭംഗം ചെയ്യാന്‍ ശ്രമിച്ചത്.
ബസില്‍ രാത്രി എട്ടുമണിക്കു ശേഷം മഞ്ചേരിയിലെത്തിയ യുവതിയെ എല്ലാവരും ഇറങ്ങിയ ശേഷമാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. മഞ്ചേരിയില്‍ നിന്ന് ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടുടമസ്ഥന്‍ കാറുമായി എത്തുമെന്ന് അറിയിച്ചിരുന്നു. രണ്ടുവയസായ കുട്ടിയും സ്ത്രീക്കൊപ്പമുണ്ടായിരുന്നു.
ഒറ്റയ്ക്കു പുറത്തു നില്‍ക്കുകയായിരുന്ന സ്ത്രീയോട് ബസിനകത്ത് ഇരിക്കാന്‍ ഡ്രൈവറും ക്‌ളീനറും പറയുകയായിരുന്നു. ബസിനകത്തു കയറിയ സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീ കുതറിയോടി. ബസിന്റെ ഷട്ടറുകളെല്ലാം നേരത്തെ അടച്ചിരുന്നു. ജസീല ജംഗ്ഷനില്‍ പെട്രോള്‍ പമ്പ് പരിസരത്തായിരുന്നു സംഭവം നടന്നത്. ഇരുവരെയും മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summery
Driver and cleaner arrested in molestation attempt
إرسال تعليق