ബസ് മരത്തിലിടിച്ച് ഒരാള്‍ മരിച്ചു

കരുവാരക്കുണ്ട്: ബസ് മരത്തിലിടിച്ച് യുവതി മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കരുവാരക്കുണ്ട് സി എച്ച് സിയിലെ ഫാര്‍മസിസ്റ്റ് മഞ്ചേരി മംഗലശ്ശേര ശാന്ത്രിഗ്രാമിലെ ഷാജിയുടെ ഭാര്യ വിദ്യ (28)യാണ് മരിച്ചത്. കരുവാരക്കുണ്ടില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബിസ്മില്ല ബസാണ് അപകടത്തില്‍പ്പെട്ടത്. മാമ്പുഴ പായിപുല്ല് വളവില്‍ ഇന്നലെ വൈകുന്നേരം 3.45നാണ് അപകടമുണ്ടായത്.
മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് പായിപ്പുല്ല് വളവില്‍ എതിരെ വശം മാറി വന്ന ബൈക്കുകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു വശത്തെ മൂന്ന് സീറ്റുകള്‍ പാടെ തകര്‍ന്നിട്ടുണ്ട്. മരത്തിന്റെ ഒരു ഭാഗം ബസിനുള്ളിലേക്ക് തള്ളികയറുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English Summery
Woman killed in accident

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم