സ്ത്രീധന പീഡനം: അന്വേ­ഷ­ണ­ത്തിന് കോടതി ഉത്ത­ര­വിട്ടു


മഞ്ചേരി: കുടു­തല്‍ സ്ത്രീധ­ന­മാ­വ­ശ്യ­പ്പെട്ട് ഭാര്യയെ ശാരീ­രി­ക­-­ മാ­ന­സിക പീഡ­ന­ങ്ങള്‍ക്ക് ഇര­യാ­ക്കി­യെന്ന ഹര്‍ജി ഫയ­ലില്‍ സ്വീക­രിച്ച കോടതി പൊലീ­സി­നോട് കേസെ­ടുത്ത് അന്വേ­ഷി­ക്കാന്‍ ഉത്ത­ര­വി­ട്ടു. വഴി­ക്ക­ടവ് കമ്പ­ള­ക്കല്ല് വിള­ഞ്ഞി­പ്പി­ലാന്‍ സഫിയ (40) യുടെ പരാ­തി­യില്‍ ഭര്‍ത്താവ് ആന­ക്കയം പെരി­മ്പലം കുരു­ണി­യന്‍ അബ്ദുല്ല (42), മാതാവ് നഫീസ (65), സഹോ­ദ­ര­ങ്ങ­ളായ അലി (58), ജാഫര്‍ (32) എന്നി­വര്‍ക്കെ­തി­രെ­യാണ് മഞ്ചേരി ചീഫ് ജുഡീ­ഷ്യല്‍ മജി­സ്‌ട്രേറ്റ് അന്വേ­ഷ­ണ­ത്തിന് ഉത്ത­ര­വി­ട്ട­ത്. 1989 മാര്‍ച്ച് 23നായി­രുന്നു ഇവ­രുടെ വിവാ­ഹം. വിവാഹ സമ­യത്ത് ഭാര്യ­വീ­ട്ടു­കാര്‍ 25 പവന്‍ സ്വര്‍ണാ­ഭ­ര­ണ­ങ്ങളും 10000 രൂപയും നല്‍കി­യി­രു­ന്നു. കൂടു­തല്‍ സ്ത്രീധനം ആവ­ശ്യ­പ്പെട്ട് ഭര്‍ത്താവും ബന്ധു­ക്കളും പീഡി­പ്പി­ക്കു­ന്നു­വെ­ന്നാണ് പരാ­തി. മഞ്ചേരി പൊലീസ് കേസെ­ടുത്തു. ദമ്പ­തി­കള്‍ക്ക് വിവാഹിതയായ മകള്‍ ഉള്‍പ്പെടെ നാല് മക്ക­ളു­ണ്ട്.
Keywords:Kerala,Malappuram, cort case

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post