മഞ്ചേരി: കുടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പൊലീസിനോട് കേസെടുത്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടു. വഴിക്കടവ് കമ്പളക്കല്ല് വിളഞ്ഞിപ്പിലാന് സഫിയ (40) യുടെ പരാതിയില്‍ ഭര്‍ത്താവ് ആനക്കയം പെരിമ്പലം കുരുണിയന് അബ്ദുല്ല (42), മാതാവ് നഫീസ (65), സഹോദരങ്ങളായ അലി (58), ജാഫര്‍ (32) എന്നിവര്‍ക്കെതിരെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടത്. 1989 മാര്‍ച്ച് 23നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് ഭാര്യവീട്ടുകാര്‍ 25 പവന് സ്വര്‍ണാഭരണങ്ങളും 10000 രൂപയും നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നുവെന്നാണ് പരാതി. മഞ്ചേരി പൊലീസ് കേസെടുത്തു. ദമ്പതികള്‍ക്ക് വിവാഹിതയായ മകള്‍ ഉള്‍പ്പെടെ നാല് മക്കളുണ്ട്.
Keywords:Kerala,Malappuram, cort case
إرسال تعليق