ചങ്ങരംകുളം: കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ പാന്‍മസാല ഉത്പന്നങ്ങള്‍ ചങ്ങരംകുളം പോലീസ് പിടികൂടി. നന്നംമുക്ക്, ചങ്ങരംകുളം ടൗണ്‍ എന്നീ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പാന്‍മസാലകള്‍ പിടിച്ചെടുത്തത്. പാന്‍മസാല ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി പോലീസ് പറഞ്ഞു. നിരോധനം ലംഘിച്ച് പാന്‍മസാലകളുടെ വിപണനം വ്യാപകമായി നടക്കുന്നതിനെ തുടര്‍ന്ന് പോലീസുമായി സഹകരിച്ച് സ്‌ക്വാഡ് വര്‍ക്ക് നടത്താനുള്ള തയ്യാറെടുപ്പിലാണ് ചങ്ങരംകുളം പൗരസമിതി. അടുത്ത ദിവസങ്ങളില്‍ തന്നെ പരിശോധന ഊര്‍ജിതമാക്കുമെന്ന് പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.
English Summery
Pan masala ceased
Post a Comment