ലഹരി വിമുക്ത സമൂഹം: സെമിനാര്‍ നടത്തി

മലപ്പുറം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് നടത്തിയ സെമിനാറും പോസ്റ്റര്‍ പ്രകാശനവും പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. 

'ലഹരി വിമുക്ത സമൂഹം-നമുക്ക് ചെയ്യാവുന്നത്' വിഷയത്തില്‍ ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ.പി.സാദിഖ് അലി സംസാരിച്ചു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ജെ.ബ്രിജിത്താമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.പി.സുരേഷ് ബാബു, പി.അബ്ദുല്‍ മജീദ്, ബ്ലോക്ക് കോ-ഓഡിനേറ്റര്‍ റ്റി.അബ്ദുള്‍ ഖാസിം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

English Summery
Anti drugs campaign conducted 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post