മേലാറ്റൂര്‍: സ്വകാര്യ വ്യക്തിയുടെ ഭൂമി കൈയേറി വ്യാപക മണല്‍കൊള്ളയെന്ന് പരാതി. വെള്ളിയാര്‍ പുഴയുടെ ഉച്ചാരക്കടവ് ചക്കുറ്റിപ്പാറ കടവിലാണ് ഭൂമി കുഴിച്ച് വന്‍തോതില്‍ മണല്‍ കടത്തുന്നത്. ഭൂവുടമയുടെയും കടവില്‍ കുളിക്കാനിറങ്ങുന്നനപരുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് യുവാക്കളുടെ സംഘം മണല്‍കൊള്ള നടത്തുന്നത്. പുഴയുടെ മധ്യത്തിലുള്ള തുരുത്തിലെ തെങ്ങിന്‍തോപ്പിലെയും മണല്‍ മുഴുവനും കടത്തിയ ശേഷമാണ് പുഴക്ക് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈയേറിയത്. ഉച്ചാരക്കടവിലെ നെടുങ്ങാടന്‍ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറോളം വരുന്ന റബര്‍ തോട്ടത്തിലാണ് മണല്‍ മാഫിയ വിളയാട്ടം. സ്ഥലഉടമ അബുഹാജി പലതവണ സംഘത്തെ താക്കീത് ചെയ്തിരുന്നു.എന്നാല്‍ പോലീസിന് കൃത്യമായ വിഹിതമെത്തിക്കുന്നവരാണ് ഇവരെന്ന് ഇദ്ദേഹം ആരോപിക്കുന്നു. വര്‍ഷക്കാലത്ത് പുഴവെള്ളം കയറാതിരിക്കാന്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ കടപുഴകി വീണുകൊണ്ടിരിക്കുകയാണ്.
സ്വകാര്യഭൂമി കൈയേറി മണല്‍കൊള്ളയെന്ന് പരാതി
mvarthasubeditor
0
إرسال تعليق