പെരിന്തല്‍മണ്ണ: ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മൂലം കോഴിഫാമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. താലൂക്കിലെ ചില വില്ലേജ് ഉദ്യോഗസ്ഥര്‍ അന്യസംസ്ഥാന കോഴവളര്‍ത്തല്‍ ലോബിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയിരിക്കകുയാണെന്ന് കേരള പൗള്‍ട്രി ഫാമേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. പ്ലാസ്റ്റിക് ഷീറ്റും തെങ്ങിന്‍പട്ടകളും മറ്റും ഉപയോഗിച്ച് നിര്‍മിച്ച ഫാമുകളുടെ കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് എന്ന ഗണത്തില്‍ പെടുത്തി കെട്ടിട നികുതിയും ആഡംബര നികുതിയും ചുമത്തിയുള്ള നോട്ടീസുകള്‍ കര്‍ഷകര്‍ക്ക് വന്നുകൊണ്ടിരിക്കുകയാണ്. കിടപ്പാടം പണയം വെച്ചും ഈടുനല്‍കിയുമാണ് ഈ വ്യവസായം തുടര്‍ന്നു വരുന്നത്. കോഴികര്‍ഷകരെ അനധികൃത കെട്ടിട നികുതി ചുമത്തി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മജീദ് വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മൂസക്കുട്ടി, സൈത് മണലായ, ഹൈദര്‍ ഉച്ചാരക്കടവ്, കാദറലി വറ്റലൂര്‍ സംബന്ധിച്ചു.
കോഴിഫാമുകള്‍ അടച്ച് പൂട്ടല്‍ ഭീഷണിയില്‍
mvarthasubeditor
0
إرسال تعليق