തിരൂര്‍: ബന്ധുവുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. കോലൂപാലം കുറ്റിക്കാട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ശംസുദ്ദീന്‍(25)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ പിതൃസഹോദരപുത്രന്‍ കുറ്റക്കാട്ടില്‍ അലിയെ(40) പോലീസ് കസ്റ്റഡിയിലെടുത്തു.
അലിയുടെ ഉമ്മയെ ശംസുദ്ദീന്‍ ചീത്തവിളിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസന്വേഷിക്കുന്ന സി ഐ റാഫി പറയുന്നത്.ഈ വിഷയമറിഞ്ഞെത്തിയ അലി ശംസുദ്ദീനുമായി വാക്കേററമുണ്ടാകുകയും മര്‍ദ്ദിക്കുകയുമായിരുന്നു.കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട്‌പോയെങ്കിലും മരിക്കുകയായിരുന്നു.നിര്‍മാണത്തൊഴിലാളിയായ ശംസുദ്ദീന്‍ അവിവാഹിതനാണ്.

Keywords: Murder, Tirur, Obituary, Malappuram,
Post a Comment