നിക്ഷേപ തട്ടിപ്പ്: യുവാവ് പോലീസ് കസ്റ്റഡിയില്‍

താനൂര്‍: മത്സ്യതൊഴിലാളികളുടെ പരാതി പ്രളയത്തിനിടെ തട്ടിപ്പ് നടത്തിയ പ്രതി പോലീസ് കസ്റ്റഡിയില്‍. എളാരം കടപ്പുറം സ്വദേശി കുറ്റിക്കാടന്‍ വീട്ടില്‍ ഹനീഫയെയാണ് പോലീസ് വിദഗ്ദമായി പിടികൂടിയത്. തിരൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയെതെന്നാണ് സൂചന. സ്വര്‍ണം ഈട് നല്‍കി പലിശ രഹിത വായ്പ ഏര്‍പ്പെടുത്തിയും കച്ചവടത്തിലെ ലാഭവിഹിതം വാഗ്ദാനം ചെയ്തുമാണ് യുവാവ് കോടിക്കണക്കിന് രൂപ അടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയെ ആദ്യം ഡി വൈ എസ് പിയുടെ കസ്റ്റഡിയിലും തുടര്‍ന്ന് ചോദ്യം ചെയ്യലിനായി താനൂര്‍ പോലീസ് സ്റ്റേഷനിലും കൊണ്ടുവരികയായിരുന്നു. പ്രതിയുടെ അറസ്റ്റ് വരും ദിവസങ്ങളിലേ രേഖപ്പെടുത്തു എന്നാണ് ലഭിക്കുന്ന സൂചന. പ്രതി സംസ്ഥാനം വിട്ടിരുന്നതായും സൂചനയുണ്ട്. പ്രതി പോലീസ് കസ്റ്റഡിയിലുള്ള വിവരമറിഞ്ഞ് പ്രദേശവാസികളായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. തട്ടിപ്പ് പുറത്തായ ഉടനെ 25ലധികം പരാതികള്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. താനൂരിന് പുറമെ ഉണ്യാല്‍, പറവണ്ണ, പുതിയ കടപ്പുറം തീരദേശങ്ങളിലെ മത്സ്യതൊഴിലാളികളും തട്ടിപ്പിനിരയായവരില്‍പെടുന്നു. വരും ദിവസങ്ങളില്‍ പരാതിയുമായി കൂടുതല്‍പേര്‍ രംഗത്തെത്താനും സാധ്യതയുണ്ട്.

English Summery
Youth arrested for investment faking

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم