മലപ്പുറം: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മലപ്പുറത്തിന് ഇത്തവണ ലഭിച്ചത് ആറാം റാങ്ക്. 143870 എന്ന റോള്‍ നമ്പറില്‍ പരീക്ഷ എഴുതിയ പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ഉച്ചാരക്കടവ് കോല്‍തൊടി ഹൗസിലെ കെ ടി ഫാസിലാണ് ജനറല്‍ വിഭാഗത്തില്‍ ആറാം റാങ്കിന് അര്‍ഹനായത്. 934.6464 മാര്‍ക്കാണ് ഫാസില്‍ നേടിയത്. കൂടാതെ എസ് സി വിഭാഗത്തില്‍ രണ്ടാം റാങ്കും ജില്ലക്ക് ലഭിച്ചു. 198177 റോള്‍ നമ്പറില്‍ പരീക്ഷ എഴുതിയ മഞ്ചേരി തൃക്കലങ്ങോട് സ്വദേശി ടി ജിതിനാണ് റാങ്കിന് അര്‍ഹനായത്. ജിതിന് 875. 4699 മാര്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം റാങ്ക് അടക്കം മികച്ച വിജയമായിരുന്നു മലപ്പുറത്ത് നിന്നുള്ള കുട്ടികള്‍ക്ക്. എന്നാല്‍ ഇത്തവണ മൊത്തം വിജയ ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായി. 92 ശതമാനം വിജയമാണ് ജില്ലക്ക് ലഭിച്ചത്. ആകെ 9131 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പജില്ലക്ക് റാങ്കിന്‍ മധുരം
ജില്ലക്ക് റാങ്കിന്‍ മധുരം
mvarthasubeditor
0
إرسال تعليق