തിരൂര്‍: തിരൂരില്‍ നടന്ന സംസ്ഥാന സബ്ജൂനിയര്‍ പുരുഷ-വനിതാ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 110 പോയിന്റുനേടി തിരുവനന്തപുരം ജില്ല ഓവറോള്‍ കിരീടം നേടി. 69 പോയിന്റോടെ എറണാകുളം രണ്ടാംസ്ഥാനവും 66 പോയിന്റോടെ ആലപ്പുഴ മൂന്നാം സ്ഥാനവും നേടി.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 60 പോയിന്റു നേടി തിരുവനന്തപുരം ചാമ്പ്യന്മാാരായി. 48 പോയിന്റുകള്‍ നേടി എറണാകുളവും 47 പോയിന്റുകള്‍ നേടി ആലപ്പുഴയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സബ്ജൂനിയര്‍ സ്‌ട്രോംഗ് മാന്‍ ഓഫ് കേരളയായി ആലപ്പുഴയുടെ വിന്റസ്റ്റണ്‍ പോളികാര്‍പ്പും സ്‌ട്രോംഗ് വുമണ്‍ ഓഫ് കേരളയായി തിരുവനന്തപുരത്തെ ഫാത്തിമാബീവിയും തിരഞ്ഞെടുക്കപ്പെട്ടു. ക്ലാസിക് വിഭാഗത്തില്‍ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സീനിയര്‍ ക്ലാസിക് വിഭാഗത്തില്‍ സ്‌ട്രോംഗ് മാന്‍ ഓഫ് കേരളയായി തൃശൂരിലെ പി എസ് സുബീഷിനെയും സ്‌ട്രോംഗ് വുമണ്‍ ഓഫ് കേരളയായി മലപ്പുറത്തിന്റെ അശ്വതിയെയും തിരഞ്ഞെടുത്തു. ഷൈനി വില്‍സണ്‍, പത്മിനി ശെല്‍വരാജ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Keywords: Sports, Tirur, Malappuram, കേരള,
إرسال تعليق