തിരൂരങ്ങാടി: ഗ്രാമപഞ്ചായത്ത് 22-ാം വാര്‍ഡ് കോട്ടുപാലക്കാട് ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴു മുതല്‍ അഞ്ചുവരേയാണ് വോട്ടെടുപ്പ്. കോട്ടുവാലക്കാട് മദ്‌റസയാണ് പോളിംഗ് സ്റ്റേഷന്‍. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന സ്വാതന്ത്ര സ്ഥാനാര്‍ഥി സി പി അന്‍വര്‍ ലീഗ് സ്ഥാനാര്‍ഥി ടി അന്‍വര്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. സി പി എമ്മിലെ കെ വിനോദും രംഗത്തുണ്ട്. കലാശക്കൊട്ട് ഇന്നലെ സമാധാനപരമായി നടന്നു. വോട്ടെണ്ണല്‍ 16ന് നടക്കും.
Keywords: By-election, Election, Tirurangadi, Malappuram, കേരള,
إرسال تعليق