എസ് എസ് എഫ് 40-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ പ്രൗഢമായി

എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപനം
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു
മലപ്പുറം: കേരളസ്റ്റേറ്റ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്) നാല്‍പ്പതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനങ്ങള്‍ പ്രൗഢമായി. 2013 ഏപ്രില്‍ 26,27,28 തിയ്യതികളില്‍ എറണാകുളത്ത് വെച്ചാണ് സമ്മേളനം നടക്കുക. ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ നടന്ന പ്രഖ്യാപന സമ്മേളനങ്ങളില്‍ ഒരു വര്‍ഷകാലത്തെ 40 വാര്‍ഷിക പദ്ധതികള്‍ അതവരിപ്പിച്ചു. 1973 ഏപ്രില്‍ 29 ന് പട്ടിക്കാട് ജാമിഅ നൂരിയയില്‍ വെച്ചാണ് കേരളത്തിലെ ഏറ്റവും വലിയ ധാര്‍മ്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എസ് എഫ് രൂപികൃതമായത്. കഴിഞ്ഞ നാല്പതിറ്റാണ്ടുകളില്‍ കേരളത്തിലെ മത വൈജ്ഞാനിക സാമൂഹിക സംസ്‌കാരിക മണ്ഢലങ്ങളില്‍ തുല്ല്യതയില്ലാത്ത സേവനങ്ങള്‍ അര്‍പ്പിക്കാന്‍ എസ് എസ് എഫ് ന് സാധിച്ചിട്ടുണ്ട്. അനഭിലഷണിയമാം വിധം വളര്‍ന്ന് വരുന്ന കക്ഷി രാഷ്ട്രീയ അതിപ്രസരണത്തില്‍ നിന്ന് ധൂര്‍ത്തിനും ദുരഅഭിമാനത്തിനും ഹേതുകമായ കേവലം ഭൗതിക താല്‍പ്പര്യങ്ങളില്‍ നിന്നും മുക്തരായി ധാര്‍മ്മിക സനാതന മൂല്യങ്ങള്‍ക്ക് പരമ പ്രധാന്യം നല്‍കി നാടിന്‍ സമൂഹത്തിനും അനുഗുണമായി വര്‍ത്തിക്കുന്ന തലമുറയെ സൃഷ്ഠിക്കാന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ സംഘടനാ പ്രതിജ്ഞാ ബന്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന തീവ്രവാദ പ്രവണതകള്‍ക്കെതിരെ ബോധവത്കരണം നടത്താനും ഹിംസാത്മകമായ കലാലയ രാഷ്ട്രീയത്തിന്റെ കെടുതികളെ കുറിച്ച് സമൂഹ മനസ്സാക്ഷിയെ തട്ടിയുണര്‍ത്താനും എസ് എസ് എഫിന് സാധിച്ചിട്ടുണ്ട്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ വിദ്യഭ്യാസ മേഖലയില്‍ അനുവര്‍ത്തിക്കുന്ന തല തിരിഞ്ഞ സംവിധാനങ്ങളും മലബാറിനോടുള്ള പിന്തിരിപ്പിന്‍ നയത്തിനെതിരെയും എസ് എസ് എഫ് ശക്തമായ സമര രംഗത്ത് നിന്നിട്ടുണ്ട്. വിദ്യഭ്യാസ കലാ സാംസ്‌കാരിക പുരോഗമന പ്രവര്‍ത്തനങ്ങളില്‍ എസ് എസ് എഫ് നടത്തി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ആതുര സേവന രംഗത്ത് സംഘടനയുടെ ഇടപെടല്‍ വലിയെരു സമൂഹത്തിന് താങ്ങായി വര്‍ത്തിക്കുന്നുണ്ട്.
40-ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ നിര്‍വഹിച്ചപ്പോള്‍ ആയിരക്കണക്കിന് എസ് എസ് എഫ് കാര്‍ തക്ബീര്‍ ധ്വനികളോടയാണ് ഏറ്റെടുത്തത്. ഒരു വര്‍ഷകാലത്തെ പ്രവര്‍ത്തന പദ്ധതികളെ ഏറ്റെടുക്കാന്‍ നാടും നഗരവും ഒരുക്കമാണെന്ന് രീതിയിലാണ് പ്രഖ്യാപന സമ്മേളനങ്ങള്‍ സമാപിച്ചു.
പ്രഖ്യാപന സമ്മേളനങ്ങള്‍ക്ക് ശേഷം സ്‌നേഹ സംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളംബര റാലികള്‍ നടന്നു. ഒതുക്കുങ്ങല്‍ നടന്ന പ്രഖ്യാപന സമ്മേളനം പ്രൊഫസര്‍ കെ.എം.എ റഹീം സാഹിബ് ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഉസ്താദ് പ്രഖ്യാപനവും അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പ്രം പദ്ധതി അവതരണവും നിര്‍വഹിച്ചു. പുത്തനത്താണിയില്‍ അബൂഹനീഫല്‍ ഫെസി തെന്നല ഉദ്ഘാടനവും സയ്യിദ് ടി.എസ്.കെ തങ്ങള്‍ പ്രഖ്യാപനവും അശ്‌റഫി അഹ്‌സനി ആനക്കര പദ്ധതി അവതരണം നടത്തി. എടവണ്ണയില്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനവും ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഖ്യാപനവും പി.വി അഹമ്മദ് കബീര്‍ പദ്ധതി അവതരണവും നടത്തി. എടപ്പാളില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ മുസ്തഫ മാസ്റ്റ്ര്‍ കോഡൂര്‍ ഉദ്ഘാടനവും പൊന്മള മൊയ്തീന്‍കുട്ടി ബാഖവി പ്രഖ്യാപനവും ജാഫര്‍ ചേലക്കര പദ്ധതി അവതരണവും നടത്തി. 

പരപ്പനങ്ങാടിയില്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഉദ്ഘാടനവും ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രഖ്യാപനവും മുഹമ്മദ് പറവൂര്‍ പദ്ധതി അവതരണവും നിര്‍വഹിച്ചു. എടവണ്ണപ്പാറയില്‍ എന്‍.അലി അബ്ദുള്ള ഉദ്ഘാടനവും കോടാമ്പുഴ ബാസ മുസ്‌ലിയാര്‍ പ്രഖ്യാപനവും ജലീല്‍ സഖാഫി കടലുണ്ടി പദ്ധതി അവതരണവും നിര്‍വഹിച്ചു. പട്ടിക്കാട് നടന്ന സമ്മേളന പ്രഖ്യാപനം സി.പി സൈതലവി മാസ്റ്റര്‍ ഉദ്ഘാടനവും കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ പ്രഖ്യാപനവും ബഷീര്‍ പറവന്നൂര്‍ പദ്ധതി അവതരണവും നടത്തി. തിരൂരില്‍ നടന്ന പ്രഖ്യാപന സമ്മേളനം ജി.അബൂബക്കര്‍ ഉദ്ഘാടനവും പൊന്മള അബ്ദു ഖാദിര്‍ മുസ്‌ലിയാര്‍ പ്രഖ്യാപനവും മുഹമ്മദലി കിനാലൂര്‍ പദ്ധതി അവതരണവും നിര്‍വഹിച്ചു. പ്രഖ്യാപന സമ്മേളനങ്ങളില്‍ ജില്ലയിലെ പ്രാസ്താനിക നായകരുടെയും പ്രവര്‍ത്തകരുടെയും നിറ സാന്നിധ്യമായിരുന്നു.


Keywords: SSF, Malappuram, Conference, കേരള, 



Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم