ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് 16ന് ശില്പശാല

മലപ്പുറം: ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കായി ജില്ലാ ആസൂത്രണ സമിതിയുടെയും ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെയും നേതൃത്വത്തില്‍ മെയ് 16ന് ശില്പശാല നടത്തും. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ശില്പശാലയില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ സുഹ്‌റ മമ്പാട്, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, കേരള പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.റ്റി.മാത്യു, സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, പഞ്ചായത്ത്, പ്ലാനിങ്, ആരോഗ്യം, എസ്.എസ്.എ.വകുപ്പ് പ്രതിനിധികള്‍, വിജയഭേരി, സാക്ഷരതാ, പരിരക്ഷ, തുടങ്ങിയവയുടെ ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
12-ാം പദ്ധതി നയ സമീപനം, 2012-13 വാര്‍ഷിക പദ്ധതി നിര്‍ദ്ദേശങ്ങള്‍, വിജയഭേരി വിദ്യാഭ്യാസ പദ്ധതി പ്രൈമറിയിലെ പരിപാടികള്‍, വൃക്കരോഗികള്‍ക്കുള്ള വിഭവസമാഹരണം - ബോധവത്കരണ കാംപെയ്ന്‍ മഴക്കാലപൂര്‍വ രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള പ്രതീക്ഷാ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ തുല്യതാ പരിപാടി, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, തുടങ്ങിയവ ചര്‍ച്ചചെയ്യുമെന്ന് ശില്‍പശാല കണ്‍വീനര്‍ ഉമ്മര്‍ അറയ്ക്കല്‍ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പൂര്‍ണ സമയവും ശില്പശാലയില്‍ പങ്കെടുക്കുന്നതിന് തയ്യാറായി എത്തണമെന്ന് ഡി.പി.സി ചെയര്‍പേഴ്‌സണ്‍ സുഹ്‌റമമ്പാടും സെക്രട്ടറി ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസും പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ.എ.റസാഖും സെക്രട്ടറി ജയദേവനും അഭ്യര്‍ത്ഥിച്ചു.

Keywords: Malappuram, Seminar, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post