പണ്ട് മുതല്ക്കേ പെണ്‍വാണിഭത്തിന് പേരുകേട്ട മൈസൂരില്‍ ടൗണുകളിലെ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പുതിയ കാലഘട്ടത്തിനനുസരിച്ച് പുതുമോഡലിലേക്കാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. ടൗണില്‍ നിന്ന് മാറി ഗ്രാമങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ടൂറിസ്റ്റ് സീസണില്‍ മാത്രമല്ല എല്ലാ സമയങ്ങളിലും കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. ഇത്തരം ഒരു കേന്ദ്രമാണ് മൈസൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി ഉള്‍പ്രദേശമായ വഗനമലയില് പ്രവര്‍ത്തിക്കുന്ന ദ-കംഫോര്ട്ട് ഇന്‍ എന്ന കൃഷിഫാം. എന്നാല്‍ ഈ കൃഷിഫാമില്‍ പേരിന് പറയാന്‍ അന്‍മ്പത് തെങ്ങും 500 റോളം വാഴകളുമാണ് മാത്രമാണുള്ളത്. ഫാമിന് ചുറ്റും പുറത്ത് കാണത്തക്കവിധം മതില് ഉയര്‍ത്തികെട്ടി അതിനകത്ത് ചെറിയ ഒറ്റമുറികളുള്ള പതിനഞ്ചോളം ക്വാര്‍ട്ടേഴ്സുകളും. ഫാമിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഒരു വീട്പോലുമില്ല. പകല്‍, രാവ് വ്യത്യാസമില്ലാതെയാണ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. കര്‍ണാടക സ്വദേശിയായ ഒരാള്‍ നടത്തുന്ന ഫാമില്‍ രണ്ട് ജോലിക്കാരും എന്തിനും തെയ്യാറായ പത്തോളം ഗുണ്ടകളും കാവല്‍ ഭടന്മാരായി വിദേശ ഇനത്തില്‍പ്പെട്ട അഞ്ചോളം നായകളുമുണ്ട്.
കര്‍ണാടകയിലെ ഒരു പെണ്‍വാണിഭ കേന്ദ്രം |
പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയിലുള്ള ബീഹാര്‍, ഒറീസ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. പഠനാവശ്യത്തിനായി ബാംഗ്ലൂരിലെത്തുന്ന പെണ്‍കുട്ടികളും ഇത്തരം ആനാശാസ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൈസൂരില്‍ നിന്ന് ഏജന്റുമാര്‍ മുഖേനയാണ് ഇടപാട് പറഞ്ഞുറപ്പിച്ച് കേന്ദ്രങ്ങളിലെത്തിക്കുന്നത്. 1000 രൂപമുതല്‍ 10000 രൂപവരെയാണ് ആവശ്യക്കാരില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍ മലയാളികളാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിത്യ സന്ദര്‍ശകരായെത്തുന്നത്. കൃഷിഫാം എന്ന ലേബലിലും കൂടാതെ ഉള്പ്രദേശങ്ങളിലായതിനാലും ഇത്തരം കേന്ദ്രങ്ങള്‍ ആരുടെയും കണ്ണില്‍പ്പെടുന്നില്ല. എന്നാല്‍ മുന്‍കൂട്ടി വിളിച്ചറിയിച്ചതിന് ശേഷമാണ് ഇവിടങ്ങളില്‍ പോലീസ് റൈഡിനെത്തുന്നത്. ആയതുകൊണ്ട് തന്നെ ഈ അവിശുദ്ധ കൂട്ടുകെട്ടില്‍ നടത്തിപ്പുകാരും പോലീസും സമ്പാദിക്കുന്നത് ലക്ഷങ്ങളും. സംസ്ഥാന ഭരണം കയ്യാളുന്നതിനായി മുന്നണിയിലെ തന്നെ നേതാക്കന്മാന് പരസ്പരം മല്‍സരിക്കുമ്പോള്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരുണ്ട് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
Keywords:Malappuram, National, Sex, Agriculture, ദേശീയം,
إرسال تعليق