മലപ്പുറം: കല്ലൂര്‍ ഉസ്താദ് നാലാം അനുസ്മരണ സമ്മേളനവും റിസേര്‍ച്ച് സെന്റര്‍ ശിലാസ്ഥാപനവും പരതക്കാട് നൂറുല്‍ഹുദാ അറബിക് കോളജില്‍ ഈമാസം 11, 12, 13, 14 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് സി കെ ഉസ്താദ് പതാക ഉയര്‍ത്തുന്നതോടെ അനുസ്മരണ സമ്മേളനത്തിന് തുടക്കമാകും. വൈകീട്ട് അഞ്ചിന് പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ റസേര്‍ച്ച് സെന്റര്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കും. നാളെ വൈകീട്ട് ഏഴിന് അശ്‌റഫ് അശ്‌റഫിയും 13ന് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫിയും മതപ്രഭാഷണം നടത്തും. 14ന് വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബൂ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ കെ പി അലവി അഹ്‌സനി, കെ പി അബ്ദുല്ല ദാരിമി, അസീസ് മുസ്‌ലിയാര്‍ മുണ്ടക്കുളം സംബന്ധിച്ചു.
Keywords: Malappuram, Anniversary, Inauguration, കേരള,
إرسال تعليق